Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S Jayasankar

ഹോ​ർ​മു​സ് ക‌​ട​ക്കാ​ൻ ഒ​രു രാ​ജ്യ​ത്തി​നും പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി:‌‌ പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ന് ഒ​രു രാ​ജ്യ​ത്തി​നും പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

അ​ന്ത​രാ​ഷ്ട്ര ക​പ്പ​ൽ റൂ​ട്ട് ആ​യ​തി​നാ​ൽ പ്ര​ത്യേ​ക അ​നു​വാ​ദം വേ​ണ്ടെ​ന്നും യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല ഇ​ട​പെ​ട​ലു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് നാ​വി​ക​സേ​ന വ​രും ദി​വ​സ​ങ്ങ​ളി​ൽ സു​ര​ക്ഷ ഒ​രു​ക്കും.

ഇ​റാ​ൻ സ്ഥാ​ന​പ​തി​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ച​ർ​ച്ച ന​ട​ത്തി. എ​ൽ​പി​ജി​യു​മാ​യി അ​ഞ്ച് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ കൂ​ടി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലു​ണ്ട്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ വ​ൻ​തു​ക ഈ​ടാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ൽ കൂ‌​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

Latest News

Corehub Up